ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റെ തെന്നു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്ബന്ധമാക്കേണ്ടന്നാണ് സര്‍ക്കാറിന്റെ നിലപാടെന്ന് നിയമസഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി വ്യക്തമാക്കി.
ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്‍്റ്, റേഷന്‍ സബ്സിഡി തുടങ്ങിയ വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ട് പരിഹരിച്ചുമാത്രമേ ഇത് നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു
Comments