2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന് ബോളിവുഡ് നടന് സല്മാന്ഖാന്. കോടതി മോഡിയെ കുററവിമുക്തനാക്കിയിട്ടുണ്ടെന്നും അതിനാല്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമാണ് സല്മാന് ഖാന് പറഞ്ഞത്. ഒരു ദേശീയ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോഡിയെ അനുകൂലിച്ചു കൊണ്ട് സല്മാന് ഖാന് സംസാരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും നിര്ദ്ദേശിക്കേണ്ടെ കാര്യം തനിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ വാക്കുകള്‍ ജനങ്ങളില്‍ സ്വാധീനമുണ്ടാക്കും. അതുകൊണ്ട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ പറ്റിയ ആള് എന്നു പറഞ്ഞ് താന്‍ ആരുടെയും പേരു പരാമര്‍ശിക്കില്ലെന്നും സല്മാന്ഖാന് പറഞ്ഞു. ഗുജറാത്തിലുണ്ടായ വികസനത്തില്‍ തനിക്ക് മോഡിയോട് വളരെയധികം മതിപ്പുണ്ടെന്നും ഖാന് പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളെ മോഡി വളരെ ബഹുമാനത്തോടു കൂടിയാണ് സ്വീകരിച്ചത്. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും ഗുജറാത്ത് ഒരു മാതൃകയാണ് സല്മാന് ഖാന് അഭിമുഖത്തില്‍ പറഞ്ഞു. . സല്മാന് ഖാന്റെ പ്രസ്താവനയോട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത് ഗുജറാത്ത് കലാപം മറക്കാനാവാത്ത ഒന്നാണെന്ന് പറഞ്ഞാണ്. 2004 ലും 2009 ലും കോണ്‍ഗ്രസ് ചെയ്തതു പോലെ 2014 തിരഞ്ഞെടുപ്പില്‍ ജെഡിയു ഇത് ഹൈലൈറ്റ് ചെയ്ത് പ്രചാരണം നടത്തുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Comments