തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ച് ബി.ജെ.പി നേതൃയോഗത്തിന് വെള്ളിയാഴ്ച തുടക്കം. ദേശീയ നിര്‍വാഹക സമിതി യോഗം വെള്ളിയാഴ്ചയും ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ കൗണ്‍സില്‍ യോഗവും ചേരും. വ്യാഴാഴ്ച വൈകുന്നേരം അഖിലേന്ത്യാ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് നിര്‍വാഹക സമിതിയുടെയും കൗണ്‍സിലിന്റെയും അജണ്ടക്ക് രൂപം നല്കി. നരേന്ദ്ര മോദി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായ ചര്‍ച്ചക്ക് വിധേയമാക്കും. കോണ്‍ഗ്രസിനെയെന്ന പോലെ ആപ്പിന്‍െറ സാന്നിധ്യം ബി.ജെ.പിയെയും ആശങ്കയിലാക്കുന്നുണ്ട്. അതിനാല്‍, കെജ്രിവാളിനെ തളച്ചിടുന്ന കാര്യവും മുഖ്യചര്‍ച്ചയാകും. എന്നാല്‍, ആപ്പിനെക്കുറിച്ചുള്ള ആശങ്ക നേതാക്കള്‍ പരസ്യമാക്കുന്നില്ല. അതുവഴി കെജ്രിവാള് നേട്ടമുണ്ടാക്കേണ്ടെന്നാണ് തീരുമാനം.
Comments