ആണവ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരാര്‍ ജനുവരി 20ന് നിലവില്‍ വരുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം. ഇറാനെ കൂടാതെ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും ഇക്കാര്യം സ്ഥിരീകരിച്ചു. ഡിസംബറില്‍ നടന്ന അന്തിമ ചര്‍ച്ചയില്‍ കരട് കരാറിന് അംഗീകാരം നല്‍കുകയും ജനുവരി 20 മുതല്‍ നടപ്പാക്കാനും ധാരണയായിരുന്നു. അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് കരാറിന് മുന്‍കൈയെടുത്തത്.
കരാര്‍ നടപ്പിലാക്കുന്നതോടെ ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം ഭാഗികമായി പിന്‍വലിക്കും. സ്വര്‍ണം, ലോഹം, വാഹന ഇറക്കുമതി, പെട്രോ-കെമിക്കല്‍ ഇറക്കുമതി എന്നിവയിലുള്ള ഉപരോധമാണ് പിന്‍വലിക്കുക. കൂടാതെ ഫെബ്രുവരി ആദ്യത്തോടെ അമേരിക്കയുടെ 400 കോടി ഡോളര്‍ സഹായവും ഇറാന് ലഭിക്കും.
ആണവ പരിപാടികള്‍ നിര്‍ത്തിവെക്കാനുള്ള ഇറാന്‍െറ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സ്വാഗതം ചെയ്തു. എന്നാല്‍ ഈ തീരുമാനം ദീര്‍ഘകാലത്തേക്ക് നടപ്പാക്കേണ്ടതാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു
Comments