ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. കുല്‍ഗാം ജില്ലയിലെ റെഡ്വാനി മേഖലയില്‍ അര്‍ധരാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനയ്ക്കിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടല്‍ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments