You are Here : Home / News Plus

പുതിയ സർക്കാരിൽ ഇന്ത്യക്കു പ്രതീക്ഷ

Text Size  

Story Dated: Sunday, July 29, 2018 07:58 hrs UTC

സുരക്ഷിതവും സമാധാനവും തീവ്രവാദമില്ലാത്തതുമായ ദക്ഷിണേഷ്യയ്ക്ക് വേണ്ടി പാകിസ്ഥാനിലെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ.

പൊതു തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യത്തിലുള്ള വിശ്വസം ഉയര്‍ത്തിപ്പിടിച്ച പാക് ജനതയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് - ഇ - ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.

വിജയത്തിന് പിന്നാലെ ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നും ഇന്ത്യയുമായി വ്യാപാര ബന്ധം തുടരാനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഇമ്രാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.