തിരുവനന്തപുരം: പ്ലസ്ടു കേസില്‍ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആവശ്യകത പരിഗണിച്ചാണ് അധിക സ്കൂളും ബാച്ചും അനുവദിച്ചതെന്ന് അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടും. കൂടാതെ വസ്തുത പരിഗണിക്കാതെ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പിഴവുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.
പ്ലസ്ടു ബാച്ചുകള്‍ അനുവദിച്ചത് സംബന്ധിച്ച് ചില സ്കൂളുകള്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്‍െറ പുതിയ തീരുമാനത്തിന് പിന്നില്‍.
പ്ലസ്ടു കേസില്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി വിധി മറിച്ചായാല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലെ സമിതിയുടെ ശിപാര്‍ശ മറികടന്ന് അനുമതി ലഭിച്ച സ്കൂളുകളില്‍ പ്ലസ്ടു ബാച്ചുകളുടെ പ്രവര്‍ത്തനം ഹൈകോടതി സിംഗ്ള്‍ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
Comments