മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രസാര്‍ഭാരതി മുന്‍ ചെയര്‍മാനുമായ എം.വി കമ്മത്ത് (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നുരാവിലെയാണ് അന്ത്യം സംഭവിച്ചത്. സണ്‍ഡേ ടൈംസിന്റെയും ദി ഇല്ലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയുടെയും എഡിറ്ററായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 40-ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. 2004-ല്‍ പദ്മഭൂഷണ്‍ ബഹുമതി നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
Comments