ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം ചൊവ്വാഴ്ച രാത്രി നടത്തിയ വെടിവെപ്പില്‍ ഒരു സൈനികനും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. 63 സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് വെടിവെപ്പും ഷെല്‍ ആക്രമണവും നടന്നത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ചൊവ്വാഴ്ച പകല്‍ മുഴുവന്‍ നടത്തിയ വെടിവെപ്പ് രാത്രിയും തുടര്‍ന്നുവെന്ന് സൈനികകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അതിര്‍ത്തിയില്‍ തുടരുന്ന വെടിവെപ്പിനെക്കുറിച്ച് ഇന്ത്യയിലെയും പാകിസ്താനിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ ഹോട്ട്ലൈനില്‍ സംസാരിച്ചിരുന്നു. അഞ്ച് മിനിട്ടുനീണ്ട സംഭാഷണത്തിനിടെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments