ഇടുക്കി: മലയോര ഹൈവേയിലെ കലുങ്ക് പൊളിച്ചത് പരിശോധിക്കാന്‍ എത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ കൈയ്യറ്റ ശ്രമം. അടിമാലിക്കു സമീപം ഇളം പ്ളച്ചേരിയിലാണ് സംഭവം. ജോയ്സ് ജോര്‍ജ് എം.പിയുടെ നേതൃത്വത്തിലത്തെിയ സംഘമാണ് മന്ത്രിയുടെ വാഹനം തടഞ്ഞ ശേഷം കയ്യേറ്റത്തിന് ശ്രമിച്ചത്. പോലീസ് വാഹനത്തിലാണ് മന്ത്രിയെ രക്ഷപ്പെടുത്തിയത്.
കുറുത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള പാലങ്ങള്‍ വനംവകുപ്പ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ജോയ്സ് ജോര്‍ജിന്റെ നിരാഹാര സത്യാഗ്രഹം നടന്നിരുന്നു. എം.പിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിച്ചത്.
Comments