ബ്രിട്ടീഷ് പൗരനായ സന്നദ്ധ പ്രവര്ത്തകന് അലന് ഹെന്നിങ്ങിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ തലയറുത്തുകൊന്നു. കൊലപാതകത്തിന്റെ വീഡിയോ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട അവര്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
'അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ള സന്ദേശം' എന്ന തലക്കെട്ടോടെ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. ഭീകരര്‍ ബന്ദിയാക്കിയ പീറ്റര്‍ കാസിഗ് എന്ന അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ പുറത്തുവിട്ട കൊലപാതക വീഡിയോകള്‍ക്ക് സമാനമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വീഡിയോയും. സംഭവത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടീഷ് പാര്‍ലമെന്റിനാണെന്ന് കൊലപാതകത്തിന് തൊട്ടുമുമ്പ് ഭീകരര്‍ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്ക്കെതികെ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അടുത്തിടെ അനുമതി നല്‍കിയിരുന്നു.
Comments