ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിന് സമീപം രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് വരികയായിരുന്ന കൃഷക് എക്സ്പ്രസും ഗൊരഖ്പൂരില്‍ നിന്ന് ലക്നൗവിലേക്ക് പുറപ്പെട്ട ബറൂണി എക്സ്പ്രസും തമ്മില്‍ ഗൊരഖ്പൂര്‍ കാന്ത് സ്റ്റേഷനില്‍ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 10.45 ഓടെയായിരുന്നു അപകടം.
മരണസംഖ്യ ഉയരാനിടയുണ്ട്. ഇടിയുടെ ആഘാതത്തില്‍ നാല് ബോഗികള്‍ തകര്‍ന്നു. ബറൂണി എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. കൃഷക് എക്സ്പ്രസിന്റെ ഡ്രൈവറേയും അസിസ്റ്റന്റ് ഡ്രൈവറേയും റെയില്‍വെ സസ്പെന്‍ഡ് ചെയ്തു.
Comments