തീര്ഥാടകസൗകര്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച ശബരിമല ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. ഈ സീസണിന് മുമ്പ് പ്രധാന പദ്ധതികളില്‍ പലതും നടപ്പാവില്ലെന്ന് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചെയര്മാന് കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ യോഗം ചേരുന്നത്. കൃത്യമായ ഇടവേളകളില്‍ സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്താത്തതാണ് കാര്യങ്ങള്‍ വൈകിച്ചതെന്ന് ആക്ഷേപമുണ്ട്.
ശരണപാതയിലെ ഏറ്റവും പ്രധാനപ്പെട്ട സൗകര്യമായി വിലയിരുത്തപ്പെട്ട ക്യൂ കോംപ്ലസ് പണി പൂര്‍ത്തിയാവില്ലെന്ന് ദേവസ്വം മരാമത്തുവിഭാഗം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments