കോട്ടയം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ചുമതല എന്‍.എസ്.ജിക്കാണ്. സംഭവത്തില്‍ കേരളാ പൊലീസിന് പങ്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
തലപ്പാവ് ധരിപ്പിച്ച സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല. ധരിക്കുന്നയാള്‍ അനുവദിച്ചത് കൊണ്ടാണല്ലോ സംഭവമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനോജ് വധത്തില്‍ മാത്രമല്ല ഇടത് ഭരണത്തിലും യു.എ.പി.എ നിയമം ചുമത്തിയിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments