You are Here : Home / News Plus

ബി.ജെ.പി-ശിവസേന സഖ്യം വേര്‍പിരിഞ്ഞു

Text Size  

Story Dated: Thursday, September 25, 2014 06:08 hrs UTC

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി 25 വര്‍ഷം നീണ്ടുനിന്ന സഖ്യം അവസാനിപ്പിച്ചതായി ബി.ജെ.പി അറിയിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള വഴിപിരിയലില്‍ കലാശിച്ചത്. കഴിവിന്‍െറ പരമാവധി ശ്രമിച്ചെങ്കിലും ശിവസേന വിട്ടുവീഴ്ച ചെയ്തില്ലെന്ന് ബി.ജെ.പി നേതാവ് ഏക്നാഥ് കദ്സെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിനാല്‍ വഴിപിരിയുകയാണ്. എന്നാല്‍ അവര്‍ സുഹൃത്തുക്കളായി തന്നെ തുടരും. തെരഞ്ഞെടുപ്പില്‍ ശിവസേനക്കെതിരെ പ്രചാരണം നടത്തില്ലെന്നും കദ്സെ വ്യക്തമാക്കി.
സീറ്റ് വിഭജനവും മുഖ്യമന്ത്രി പദവിയും സംബന്ധിച്ച തര്‍ക്കമാണ് വഴിപിരിയലിന് പ്രധാന കാരണം. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം വഴിപിരിയുകയാണെന്ന് ഏകദേശം ഉറപ്പായതോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുംബൈ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയമായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യം മഹാരാഷ്ട്രയില്‍ നേടിയത്. 48ല്‍ 41 സീറ്റിലും ബി.ജെ.പി-ശിവസേന സഖ്യത്തിനായിരുന്നു വിജയം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.