തിരുവനന്തപുരം: മദ്യനിരോധം നടപ്പാക്കുന്നതോടെ ശക്തിപ്പെടാവുന്ന സ്പിരിറ്റ് കടത്തിനെയും വ്യാജ മദ്യമാഫിയയെയും നേരിടാന്‍ ദ്വിമുഖ പദ്ധതികള്‍ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യലഭ്യത കുറക്കുന്നതിനോടൊപ്പം മദ്യാസക്തിയും കുറക്കാനുള്ള നടപടികള്‍ ആരംഭിക്കും. പൊലീസ് ഉദ്യോഗസ്ഥരിലെ മദ്യപാനികളെ കണ്ടെത്തി അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനായുള്ള ചികിത്സക്കയക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
അനധികൃത മദ്യം കടത്തലിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ളവര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തുന്നത്
ഉള്‍പ്പെടെ നടപടികള്‍ കൈക്കൊള്ളും. വ്യാജമദ്യം ഒഴുക്കി മദ്യരുരന്തമുണ്ടാക്കി സര്‍ക്കാറിന്‍െറ മദ്യനയം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് വരുന്നത് ഒഴിവാക്കാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
Comments