സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം ദുരിതത്തിലാക്കി. കനത്ത മഴ ശനിയാഴ്ചയും തുടരുകയാണ്. അതിനിടെ, മഴക്കെടുതിയില്‍ രണ്ടുപേര്‍ മരിച്ചു. കൊല്ലം ജില്ലയിലെ കരവാളൂരില്‍ വീട് ഇടിഞ്ഞ് ചരുവള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണനും (46), കോഴിക്കോട് എലത്തൂരില്‍ ഓടയില്‍ വീണ് മാട്ടുവയല്‍ ശിവരാമനും ആണ് മരിച്ചത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നെയ്യാര്‍ ഡാം ഉള്‍പ്പടെ ഒട്ടേറെ ഡാമുകള്‍ തുറന്നുവിട്ടു.സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ അധികൃര്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കോന്നി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇപ്പോഴത്തെ നിലയ്ക്ക് തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി മേഖലയില്‍ വ്യാഴാഴ്ച രൂപപ്പെട്ട ന്യൂമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. മീന്‍പിടുത്തക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments