യുകെയില്‍നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യമാവാന്‍ സെപ്റ്റംബറിലെ ഹിതപരിശോധനയില്‍ സ്കോട്ലന്ഡ് തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ പ്രധാനമന്ത്രിപദം ഒഴിയില്ലെന്നു ഡേവിഡ് കാമറോണ്‍. സെപ്റ്റംബര്‍ 18ലെ ഹിതപരിശോധന സ്കോട്ലന്ഡിന്റെ ഭാവി തീരുമാനിക്കാനാണെന്നും തന്റെ ഭാവി തീരുമാനിക്കാനുള്ളതല്ലെന്നും ബിബിസി റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറോണ്‍ പറഞ്ഞു. യുകെയിലെ മൂന്നു പ്രമുഖ പാര്‍ട്ടികളും 307വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് സ്കോട്ലന്ഡ് പിരിഞ്ഞുപോകുന്നതിന് എതിരാണ്. സ്കോട്ടിഷ് വോട്ടര്‍മാരോടുള്ള ആദരവുമൂലമാണ് ഹിതപരിശോധനയ്ക്ക് താന്‍ അനുമതി നല്‍കിയതെന്നും ഹിതപരിശോധന നിയമപരവും നിര്‍ണായകവുമാണെന്നും കാമറോണ്‍ വ്യക്തമാക്കി.
Comments