സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും അനിശ്ചിതകാല സമരം തുടങ്ങി. സമരം നിര്‍മാണ, ഗതാഗത, വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ഥങ്ങള്‍, ഫര്‍ണസ് ഓയില്‍, ടാര്‍, ഭക്ഷ്യ എണ്ണ എന്നിവ സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡീലര്‍മാരും ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായാണ് സമരം ചെയ്യുന്നത്.
Comments