You are Here : Home / News Plus

പാചകവാതക വില കുറഞ്ഞു

Text Size  

Story Dated: Saturday, December 01, 2018 08:56 hrs UTC

വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ സിലിണ്ടറിന് 6.52 രൂപ കുറച്ചു. ഇതുപ്രകാരം സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 500.90 രൂപയാകും ഡല്‍ഹിയിലെ വില. 507.42 രൂപയായിരുന്നു ഇതുവരെയുണ്ടായിരുന്ന വില. ജൂണ്‍മാസം മുതല്‍ തുടര്‍ച്ചയായി ആറ് മാസത്തെ വിലവര്‍ധനയ്ക്കുശേഷമാണ് ഇതാദ്യമായി പാചക വാതകത്തിന്റെ വില കുറയ്ക്കുന്നത്. ഈകാലയളവില്‍ 14.13 രൂപയാണ് വില കൂടിയത്. നവംബര്‍ ഒന്നുമുതല്‍ 2.94 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.