ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നാളെ സുപ്രീംകോടതി ശബരിമല കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ ശബരിമലയിലെ സുപ്രീംകോടതി വിധിയിൽ സമവായത്തിനായി തന്ത്രി, രാജ കുടുംബങ്ങളുമായി സർക്കാർ സമവായചർച്ച നടത്താൻ വിളിച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ല. മണ്ഡല-മകരവിളക്ക് കാലത്ത് വീണ്ടും സംഘർഷമുണ്ടാകുന്നത് നിയന്ത്രിക്കാനാകില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. ഇത് തടയാനാണ് രാഷ്ട്രീയകക്ഷികളെ വിളിച്ച് സർവകക്ഷിയോഗം നടത്തുന്നത്.
Comments