You are Here : Home / News Plus

കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടി; കോൺ​​ഗ്രസ് - ജെഡിഎസ് സഖ്യം മുന്നിലേക്ക്

Text Size  

Story Dated: Tuesday, November 06, 2018 08:50 hrs UTC

കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകി കോൺഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ മുന്നേറ്റം. രണ്ട് ലോക്സഭാ സീറ്റുകളിൽ ജയമുറപ്പിച്ച സഖ്യം രണ്ട് നിയമസഭാ സീറ്റുകളും നിലനിർത്തി. ശിവമൊഗ്ഗ ലോക്സഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപി പിടിച്ചുനിന്നത്. 2014ൽ ബി എസ് യെദ്യൂരപ്പ മൂന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ശിവമൊഗ്ഗയില്‍ 47000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മകൻ ബി വൈ രാഘവേന്ദ്ര വിജയിച്ചത്. വർഷങ്ങളായി ബിജെപി നിലനിർത്തുന്ന ബെല്ലാരിയിൽ രണ്ടര ലക്ഷത്തോളം വോട്ടുകളുടെ ലീഡ് കോൺഗ്രസ് സ്ഥാനാർത്ഥിക്കുണ്ട്. 1999ൽ സോണിയ ഗാന്ധിയാണ് ബെല്ലാരിയിൽ നിന്ന് ജയിച്ച അവസാന കോൺഗ്രസ് സ്ഥാനാർത്ഥി.മാണ്ഡ്യ ലോക്സഭാ സീറ്റിൽ മൂന്ന് ലക്ഷത്തിലധികം വോട്ടിന്‍റെ ലീഡ് ജെഡിഎസ് നേടിക്കഴിഞ്ഞു. രാമനഗര നിയമസഭാ സീറ്റിൽ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയിൽ ആനന്ദ് ന്യാമഗൗഡയും വിജയിച്ചു. ബെല്ലാരിയിലെ എട്ട് അസംബ്ലി മണ്ഡലങ്ങളിൽ ആറും സ്വന്തമാക്കിയിരിക്കുന്നത് കോൺഗ്രസ്-ജെഡിഎസ് സഖ്യമാണ്. ബെല്ലാരിയിൽ ബിജെപി നേതാവ് ബി. ശ്രീരാമുലുവിന്റെ സഹോദരി വി. ശാന്തയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ബി. ശ്രീരാമുലു എംപി സ്ഥാനം രാജി വച്ച് നിയമസഭയിലേക്ക് ജയിച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റെ‍‍ഡ്ഡി സഹോദരൻമാരുടെയും ശ്രീരാമുലുവിന്റെയും തട്ടകമായിരുന്ന ബെല്ലാരിയിലാണ് ബിജെപി കനത്ത തിരിച്ചടി നേരിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.