You are Here : Home / News Plus

പ്രതിഷേധക്കാരുടെ അറസ്റ്റ്‌: പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്‌

Text Size  

Story Dated: Friday, October 26, 2018 10:25 hrs UTC

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പോലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എന്‍എസ്എസ്. വിശ്വാസികള്‍ക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എന്‍എസ്എസ് പത്രക്കുറിപ്പില്‍ ആരോപിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണ്. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ലെന്നും എന്‍എസ്എസ് ആരോപിച്ചു. എന്‍എസ്എസ് ഇക്കാര്യത്തില്‍ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.