തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 31 വരെ ലോഡ്ഷെഡിങ് ഒഴിവാക്കി. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും അധിക വൈദ്യുതി ലഭിക്കുന്നതിനാലാണ് ലോഡ് ഷെഡിങ് ഒഴിവാക്കിയത്.
ഇടുക്കി വൈദ്യുത നിലയത്തിലെയും കേന്ദ്ര വൈദ്യുതി നിലയങ്ങളിലെയും തകരാറുമൂലം കേരളത്തിന്റെ വൈദ്യുത വിഹിതത്തില്‍ കുറവു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയത്.
വൈദ്യുതി ഉപയോഗത്തിലെ വര്‍ധനവ് മൂലം നിലവിലെ ക്രമീകരണങ്ങള്‍ അപര്യാപ്തമായതിനെ തുടര്‍ന്നാണ് കായംകുളം താപ വൈദ്യുത നിലയത്തില്‍ നിന്നും 360 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത്.
Comments