മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തുന്നതിനാണ് അവധി ദിവസവും പരിശോധന തുടരുന്നത്. ശനിയാഴ്ച ഇതിനായുള്ള നടപടികള്‍ തമിഴ്നാട് ആരംഭിച്ചിരുന്നു. ഇതിന്റെ തുടച്ചയായാണ് ഇന്നത്തെ പരിശോധന. സ്പില്‍വേ ഷട്ടറുകള്‍ നിലവില്‍ 136 അടിയായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെങ്കില്‍ ഷട്ടറുകള്‍ ആറ് അടി താഴ്ത്തേണ്ടതുണ്ട്.
Comments