You are Here : Home / News Plus

സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്: ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Friday, January 31, 2014 05:50 hrs UTC

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതും സംസ്ഥാനത്തിന്റെ പൊതുവായ രാഷ്ട്രീയ വിഷയങ്ങളുമായിരുന്നു ചര്‍ച്ച.കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നു ഉമ്മന്‍ ചാണ്ടി അറിയിച്ചു. റബറിന്റെ ഇറക്കുമതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സീറ്റ് ചോദിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാധ്യതകളും സാഹചര്യങ്ങളും ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.