സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരായ വകുപ്പ്തല നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി മൂന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്താന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു.29 മുതല്‍ തിരുവനന്തപുരം ജില്ലയിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം നടത്താനും കെ.ജി.എം.ഒ.എ തീരുമാനിച്ചു.ഇതിനു മുന്നോടിയായി ജനുവരി ഇരുപത്തി ഒന്‍പതിന് ഡോക്ടര്‍മാര്‍ പണി മുടക്കും.
Comments