You are Here : Home / News Plus

രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി : പിണറായി

Text Size  

Story Dated: Tuesday, January 14, 2014 07:30 hrs UTC

യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്തത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത് നിയമവിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഹുല്‍ പൊലീസ് ജീപ്പിനു മുകളില്‍ കയറി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നടപടി ലാളിത്യമല്ല. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ  വെളിവില്ലായ്മയാണ് കാണിക്കുന്നത്. രാഹുല്‍ ഗാന്ധി പെരുമാറിയത് കോമാളിയെ പോലെയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
സംഭവം രാഹുലിന്‍റെ  ലാളിത്യമായി ചിത്രീകരിക്കുകയല്ല വേണ്ടത്. നിയമവിരുദ്ധമായി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.