You are Here : Home / News Plus

ഗാഡ്ഗില്‍,കസ്തൂരി റിപ്പോര്‍ട്ടുകളോടു യോജിപ്പില്ല: പ്രകാശ് കാരാട്ട്

Text Size  

Story Dated: Saturday, January 11, 2014 09:27 hrs UTC

പശ്ചിമഘട്ടത്തിന്‍റെ  സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ പൂര്‍ണമായി യോജിക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. റിപ്പോര്‍ട്ടുകളില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. പശ്ചിമ ഘട്ടപ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളും കണക്കിലെടുക്കണം. ജനങ്ങുടെ അഭിപ്രായമാരായുന്ന ഒരു കമ്മിറ്റിയാകണം രൂപീകരിക്കേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി പുതിയ സഖ്യം ഉടനെ രൂപീകരിക്കുമെന്ന് കാരാട്ട് പറഞ്ഞു.
ആം ആദ്മി ഇടതുപക്ഷത്തിന് ബദലല്ല. രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ ആം ആദ്മിയുടെ നയങ്ങളും പരിപാടികളും രൂപപ്പെടുന്നത് കാത്തിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.