You are Here : Home / News Plus

അമേരിക്ക കുറ്റം ചുമത്തി;ദേവയാനി ഇന്ത്യയിലേക്ക്

Text Size  

Story Dated: Friday, January 10, 2014 08:19 hrs UTC

വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്‌ക്കെതിരെ അമേരിക്കന്‍ കുറ്റം ചുമത്തി. ദേവയാനിയോട് രാജ്യം വിടാനും കോടതി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ദേവയാനി ഇന്ത്യയിലേയ്ക്ക് യാത്ര തിരിച്ചു. ദേവയാനിക്ക് ഇന്ത്യ നല്‍കിയ പൂര്‍ണ നയതന്ത്ര പരിരക്ഷ അംഗീകരിച്ചാണ് അമേരിക്ക അവര്‍ക്ക് യാത്രാനുമതി നല്‍കിയത്. ദേവയാനി ഇന്ത്യയിലേക്ക് തിരിച്ചതായും ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേസിലെ വാദം കേള്‍ക്കലിന് നിശ്ചയിച്ച തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ദേവയാനി സമര്‍പ്പിച്ച ഹര്‍ജി യു.എസ്. കോടതി തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയത്. ഇതിനുശേഷം, ഇന്ത്യ നയതന്ത്ര പരിരക്ഷ പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ദേവയാനിയോട് രാജ്യം വിടാനും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , തനിക്കുള്ള നയതന്ത്ര പരിരക്ഷ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്ന് ദേവയാനി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.