You are Here : Home / News Plus

ആകാശത്തുനിന്ന് കൂറ്റന്‍ നീല മഞ്ഞുകട്ട

Text Size  

Story Dated: Friday, December 27, 2013 04:08 hrs UTC

ആകാശത്തുനിന്ന് വീണുചിതറിയ കൂറ്റന്‍ മഞ്ഞുകട്ട നാട്ടുകാര്‍ക്ക് അത്ഭുതമായി. വടവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പൊക്കുന്നികളത്തില്‍ സുബ്രഹ്മണ്യന്‍െറ വീടിനടുത്ത് വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അമ്പതുകിലോയോളം ഭാരം തോന്നിക്കുന്ന നീലനിറത്തിലുള്ള മഞ്ഞുകട്ട ആകാശത്തുനിന്ന് വീണ് ചിതറിയ നിലയില്‍ കണ്ടത്തെിയത്. ഈ സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. വീടിന് പിന്നിലെ പറമ്പില്‍ മരം മുറിഞ്ഞുവീണതാണെന്നാണ് ശബ്ദം കേട്ടപ്പോള്‍ തോന്നിയതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
പുറത്തുപോയി പരിശോധിച്ചപ്പോഴാണ് നീല നിറത്തിലുള്ള മഞ്ഞുകട്ടകള്‍ വീണ് ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാര്‍ മഞ്ഞുകഷ്ണങ്ങള്‍ ശേഖരിച്ച് പാത്രങ്ങളില്‍ സൂക്ഷിച്ചെങ്കിലും ഉരുകി നീലനിറത്തിലുള്ള ദ്രാവകമായി മാറി. മഞ്ഞുകട്ടയെടുത്തവര്‍ക്ക് കൈകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് ഏതാനും കിലോമീറ്റര്‍ അകലെ വണ്ടിത്താവളം മൂപ്പന്‍കുളത്തിനടുത്ത് റോഡരികില്‍ പത്ത് കിലോയോളം തൂക്കം വരുന്ന മഞ്ഞുകട്ട വീണിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.