You are Here : Home / News Plus

2017 അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പ് ഇന്ത്യയില്‍

Text Size  

Story Dated: Friday, December 06, 2013 05:05 hrs UTC

 2017 അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ഇന്ത്യ വേദിയാകുമെന്ന് ഫിഫ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഇന്ത്യക്ക് ഒരു ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് വേദിയാകാന്‍ അവസരം ലഭിക്കുന്നത്.  കൊച്ചിയും ഫുട്ബോള്‍ മത്സരത്തിന് വേദിയായേക്കും.
കൊച്ചി കൂടാതെ  ന്യൂദല്‍ഹി,കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ,പൂനെ, ഗുവാഹത്തി ,മഡ്ഗാവ്, എന്നിവയാണ് വേദിക്കായി പരിഗണിക്കുന്ന മറ്റ് സ്ഥലങ്ങള്‍.
ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താന്‍, അസര്‍ബൈജാന്‍, അയര്‍ലന്‍ഡ് എന്നിങ്ങനെ നാല് രാജ്യങ്ങളായിരുന്നു അവസാനഘട്ടത്തില്‍ ഇന്ത്യക്കു പുറമെ സാധ്യത പട്ടികയിലുണ്ടായിരുന്നത്. ഒടുവില്‍ മറ്റുരാജ്യങ്ങളെ പിന്തള്ളി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.