You are Here : Home / News Plus

കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി നെഹ്‌റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, November 06, 2019 03:11 hrs EST

കോൺഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസർക്കാർ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി പുന:സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരൺ സിങ് എന്നിവരെയാണ് സൊസൈറ്റിയിൽനിന്ന് പുറത്താക്കിയത്.കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്. മെമോറാണ്ടം ഓഫ് അസോസിയേഷൻ ആൻഡ് റൂൾസ് റെഗുലേഷൻസ് പ്രകാരമാണ് സൊസൈറ്റി പുനസംഘടിപ്പിച്ചതാണെന്ന് ഉത്തരവിൽ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വൈസ് പ്രസിഡന്റും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.