You are Here : Home / News Plus

യുഎപിഎ ; പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍

Text Size  

Story Dated: Sunday, November 03, 2019 01:48 hrs EDT

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍ .പൊലീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നയത്തിന് അനുസരിച്ചാണ്.

പൊലീസിന് തെറ്റ് പറ്റിയപ്പോഴൊക്കെ സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയിട്ടുണ്ട്. യുഎപിഎ അറസ്റ്റിന്‍റെ സാഹചര്യം മുഖ്യമന്ത്രി പരിശോധിക്കും. ഉചിതമായ സമയത്ത് ഉചിതമായ നടപടി മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞു,

മന്ത്രിമാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തേണ്ട കാര്യം ഇല്ലെന്നും ജി സുധാകരന്‍
പറഞ്ഞു. പൊലീസിന്‍റേത് ധൃതിപിടിച്ച നടപടിയാണെന്നാണ് പാര്‍ട്ടി ആക്ഷേപം. ഈ സാഹചര്യത്തിലാണ് മന്ത്രി ജി സുധാകരന്‍റെ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More