You are Here : Home / News Plus

'കളി ഞങ്ങള്‍ തുടങ്ങാന്‍ പോകുകയാണ്;ഒന്നാന്തരം കളിക്കാര്‍ ഞങ്ങളുടെ പാര്‍ട്ടിയിലുണ്ട്'-ശോഭാസുരേന്ദ്രന്‍

Text Size  

Story Dated: Saturday, October 26, 2019 09:02 hrs UTC

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ കെൽപ്പുള്ള ഒരുപാട് പേർ പാർട്ടിയിലുണ്ടെന്ന് ശോഭാ സുരേന്ദ്രൻ. ഉചിതമായ സമയത്ത് പാർട്ടിക്ക് പുതിയ അധ്യക്ഷൻ വരും. അധികാരത്തിന്റെ തണലിലിരുന്ന്കൊണ്ടാണ് ഇരുമുന്നണികളും ഞങ്ങളെ കല്ലെറിഞ്ഞിട്ടുള്ളതെന്നും അവർ പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും താത്പര്യമുള്ള ഒരു വ്യക്തി പാർട്ടി പ്രസിഡന്റിന്റെ പദവിയിൽ എത്തും. ക്യാപ്റ്റൻ ആരാണോ ആ ക്യാപ്റ്റനോടൊപ്പം നിന്ന് കൊണ്ട് ഒന്നാന്തരമായി പ്രവർത്തിക്കാൻ സാധിക്കുന്ന കളിക്കാർ ഞങ്ങളുടെ പാർട്ടിക്കകത്തുണ്ട്. ഞങ്ങൾ അടിക്കാൻ പോകുന്ന ഗോളുകൾ തടുക്കാൻ ശക്തിയുള്ള ഒരു യുവനിര പ്രതിപക്ഷത്ത് കാണാൻ സാധ്യതയില്ല. കളി ഞങ്ങൾ തുടങ്ങാൻ പോകുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.