You are Here : Home / News Plus

ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുന്നുവെന്ന് മുല്ലപ്പള്ളി

Text Size  

Story Dated: Saturday, May 11, 2019 07:48 hrs UTC

കള്ളവോട്ട് കണ്ടെത്തുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ കള്ളവോട്ടുകളും കണ്ടെത്തണം. അതിൽ യു.ഡി.എഫിന്റേത് മാത്രമായി ഒതുങ്ങരുത്. ഞങ്ങൾ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ബൂത്തിലേതടക്കം ക്രമക്കേട് അന്വേഷിക്കണം. കുറച്ച് കൂടി സമഗ്രമായ അന്വേഷണം തിരഞ്ഞെടുപ്പ് കമ്മീഷണർ നടത്തണമെന്നും മുല്ലപ്പള്ളി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.