You are Here : Home / News Plus

'അപ്‌നാ ഘര്‍' അതിഥി തൊഴിലാളികള്‍ക്ക് പാര്‍പ്പിടമായി; ഉദ്ഘാടനം ഫെബ്രുവരി 23 ന്

Text Size  

Story Dated: Monday, February 04, 2019 02:15 hrs UTC

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി 'അപ്‌നാ ഘര്‍' ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് രാജ്യത്തിനു തന്നെ മാതൃകയായ പദ്ധതി തൊഴില്‍വകുപ്പ് പൂര്‍ത്തീകരിക്കുന്നത്. കഞ്ചിക്കോട് വ്യവസായമേഖലയിലാണ് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടം. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

14 കോടി രൂപ ചെലവില്‍ 44,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 32 അടുക്കള, 96 ബാത്ത് റൂം, എട്ട് ഡൈനിങ് ഹാള്‍, കുളിക്കാനും വസ്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കുംപൂട്ടിവയ്ക്കാന്‍ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട്. ചെറിയ മാസവാടകയും തൊഴിലാളികളില്‍ നിന്നും ഈടാക്കും.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.