You are Here : Home / News Plus

ശബരിമലയിൽ നിന്ന് വിലപിടിപ്പുള്ള ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സന്ദീപാനന്ദഗിരി

Text Size  

Story Dated: Friday, November 02, 2018 10:56 hrs UTC

ശബരിമലയിൽ വിലപിടിപ്പുള്ള ഒട്ടേറെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഇതില്‍ പന്തളം രാജകുടുംബത്തിനും ഉത്തരവാദിത്വമുണ്ട്. നഷ്ടപ്പെട്ട തിരുവാഭരണങ്ങൾ വീണ്ടെടുക്കേണ്ടത് സർക്കാരിന്‍റെ കൂടി ഉത്തരവാദിത്വമാണെന്നും ഈ വിഷയത്തെ ഗൗരവമായിക്കണ്ട് അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിശ്വാസത്തെ വിശ്വാസം കൊണ്ടുതന്നെ നേരിടണം. പല കാലങ്ങളായി ശബരിമലയിലെ തിരുവാഭരണങ്ങളിൽ നിന്ന് വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ദേവപ്രശ്നത്തിലൂടെയല്ല ഇത് കണ്ടെത്തേണ്ടത്. ശരിയായ അന്വേഷണത്തിലൂടെയാണ്. സർക്കാർ വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി അന്വേഷണം നടത്തണമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ശബരിമലയുടെ പേരില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.