You are Here : Home / News Plus

കര്‍ഷക സംഘടനകളുടെ ദില്ലി മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ്

Text Size  

Story Dated: Tuesday, October 02, 2018 06:30 hrs UTC

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. ഭാരതീയ കിസാൻ യൂണിയനിന്‍റെ നേതൃത്വത്തിലാണ് മാർച്ച്. അഞ്ച് ദിവസം മുമ്പ് ഹരിദ്വാറിൽ നിന്ന് തുടങ്ങിയ മാർച്ച് ദില്ലി യുപി അതിർത്തിയായ ഗാസിയാ ബാദിൽ എത്തിയപ്പോഴാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കർഷകർക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിൻമാറാൻ തയ്യാറാകാതിരുന്ന കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. 'ഞങ്ങൾ തീവ്രവാദികളല്ല ഞങ്ങൾ മുന്നോട്ടുപോകും' എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കർഷകർ പിന്നെയും മുന്നോട്ട് നീങ്ങുകയാണ്. പൊലീസ് നടപടിയും തുടരുന്നു. നിരവധി കർഷകർക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.