You are Here : Home / News Plus

ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി നാളെ 10 മണിക്ക് ഹാജരാകണമെന്ന് പൊലീസ്

Text Size  

Story Dated: Tuesday, September 18, 2018 06:51 hrs UTC

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ചോദ്യം ചെയ്യലിന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ 10 മണിക്ക് ഹാജരാകാന്‍ നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫീസിൽ അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം. വൈക്കത്ത് എത്തുന്ന ബിഷപ്പിനെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ഇന്ന് രാവിലെ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വക്കറ്റ് വിജയഭാനുവാണ് ബിഷപ്പിനായി ഹൈക്കോടതിയിൽ ഹാജരാകുന്നത്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നതിനാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.