You are Here : Home / News Plus

കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറും

Text Size  

Story Dated: Monday, September 17, 2018 04:29 hrs UTC

കൂടുതല്‍ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ രാജ്യന്തര ടൂറിസം ഫെസ്റ്റ്വല്ലിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫെസ്റ്റിവല്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ദില്ലിയിലെ ചെങ്കോട്ട ഡാല്മിയ ഗ്രൂപ്പിന് കൈമാറിയതിന് സമാനമായി കൂടുതല്‍ ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്ക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ആഗോള , ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കഴിയുമെന്നാണ് വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.