സിനിമാകായിക രംഗത്തെ പ്രമുഖരെ അണിനിരത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ തന്ത്രം മെനഞ്ഞ് ബിജെപി. മോഹന്‍ലാലും അക്ഷയ് കുമാറും വീരേന്ദര്‍ സേവാഗും ഉള്‍പ്പെടെയുള്ള താരങ്ങളെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമാകായിക,കലാസാംസ്കാരിക മേഖലയില്‍ നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരും പരിഗണനയിലുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
തിരുവനന്തപുരത്തു നിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍ നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍ നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍ നിന്ന് സണ്ണി ഡിയോള്‍ എന്നിങ്ങനെയാകും സീറ്റുകള്‍ നിശ്ചയിക്കുക.
മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ല.
സിനിമാ, കലാസാംസ്കാരികം, കായികം, ആരോഗ്യം, മാധ്യമ രംഗം തുടങ്ങിയ മേഖലകളിലെ പ്രശസ്തരെ ഇറക്കി പൊതു തെരഞ്ഞെടുപ്പ് ജയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. ബിസിനസ് രംഗത്തെ പ്രമുഖരുമായും അമിത് ഷാ ഈയിടെ നേരിട്ട് കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Comments