You are Here : Home / News Plus

അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മണി

Text Size  

Story Dated: Sunday, September 09, 2018 09:27 hrs UTC

അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലുണ്ടായിരുന്ന അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടതെന്നും ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതു കൊണ്ടല്ല പവര്‍ഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഇടുക്കി അണക്കെട്ടില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ടെന്നും എന്നാല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരുമെന്നും ചില നിയന്ത്രണങ്ങളൊക്കെ അപ്പോള്‍ വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.