You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 2.3 കിലോ സ്വര്‍ണം പിടികൂടി

Text Size  

Story Dated: Wednesday, September 18, 2013 09:41 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 2.3 കിലോ സ്വര്‍ണം റവന്യു ഇന്റലിജന്‍സ് പിടികൂടി. 62 ലക്ഷം രൂപയിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.കൂത്തുപറമ്പ്, വടകര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.തിരുവോണദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.03 കോടി രൂപ വിലവരുന്ന 3.87 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ടോര്‍ച്ച് ബാറ്ററിയിയുടെ രൂപത്തില്‍ സ്വര്‍ണം ഉരുക്കി വാര്‍ത്ത് ഈയം കൊണ്ട് പൊതിഞ്ഞായിരുന്നു സ്വര്‍ണക്കടത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.