തിരുവനന്തപുരം: ദക്ഷിണമേഖലാ എ.ഡി.ജി.പി കെ. പത്മകുമാറിനെതിരെ സോളാര്‍ കേസ് പ്രതി സരിത നായര്‍ നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.ജി.പി എം.എന്‍ കൃഷ്ണമൂര്‍ത്തിക്കാണ് അന്വേഷണ ചുമതല. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
സരിതയുടെ ആരോപണത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് എ.ഡി.ജി.പി കെ. പത്മകുമാര്‍ പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വാട്സ്ആപ്പിലൂടെ തന്‍െറ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തിയതിനു പിന്നില്‍ എ.ഡി.ജി.പി കെ. പത്മകുമാറാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് സരിത രംഗത്തുവന്നത്. പത്മകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി കെ. ബാലസുബ്രഹ്മണ്യത്തിന് സരിത പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments