You are Here : Home / News Plus

കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി വിദ്യാര്‍ഥിക്കു പരിക്ക്

Text Size  

Story Dated: Friday, November 14, 2014 07:48 hrs UTC

കായിക പരിശീലനത്തിനിടെ ജാവലിന്‍ തുളച്ചു കയറി ഏഴാം ക്ളാസ് വിദ്യാര്‍ഥിക്കു പരിക്ക്. പള്ളൂര്‍ ആലി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥി ഇര്‍ഫാനാണ് പരിക്കേറ്റത്. ഇര്‍ഫാന്‍െറ വലത് ചെവിയുടെ അരികിലായി ജാവലിന്‍ തറക്കുകയായിരുന്നു. പരിക്കേറ്റ ഇര്‍ഫാനെ തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളൂര്‍ വി.എന്‍. പുരുഷോത്തമന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. മാഹി മേഖല ഇന്‍റര്‍ സ്കൂള്‍ കായിക മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുകയായിരുന്നു നിഹാല്‍. പള്ളൂര്‍ നിഹാല്‍ ഹൗസില്‍ മൊയ്തു- സുറിയത്ത് ദമ്പതികളുടെ മകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.