You are Here : Home / News Plus

അഭയ കേസ്: വര്‍ക് രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

Text Size  

Story Dated: Friday, November 14, 2014 07:45 hrs UTC

അഭയ കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നിര്‍ണായക വിധി. സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം രേഖപ്പെടുത്തിയ വര്‍ക് ബുക്ക് തിരുത്തിയതുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികളെ കോടതി വെറുതെ വിട്ടു. ആര്‍ ഗീത. എം. ചിത്ര എന്നിവരെയാണ് വെറുതെ വിട്ടത്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ സമര്‍പിച്ച ഹരജിയില്‍ ആണ് കോടതിയുടെ ഉത്തരവ്.

പ്രധാനപ്പെട്ട കേസിന്‍റെ വിചാരണ നിലച്ചുപോയ ഘട്ടത്തില്‍ ആണ് കോടതിയുടെ വിധി. ഏ ഴു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നീതി ലഭിച്ചുവെന്നും സത്യം ജയിച്ചു എന്നും ഗീതയും ചിത്രയും പ്രതികരിച്ചു. വിധി നിയമവിരുദ്ധമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോവുമെന്നും ഹരജിക്കാരന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. രാസപരിശോധനയില്‍ അട്ടിമറി നടന്നുവെന്ന് ഹൈദരാബാദ് ടെസ്റ്റില്‍ തെളിഞ്ഞതാണെന്നും അത് പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട കേസിന്‍റെ നടപടി തുടക്കം മുതലെ ഉള്ള പ്രതികളുടെ സ്വാധീനത്തിന്‍റെ തുടര്‍ച്ചയാണെന്നും പുത്തന്‍പുരക്കല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.