You are Here : Home / News Plus

മോദി വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കണം: വി.എം സുധീരന്‍

Text Size  

Story Dated: Friday, November 14, 2014 07:06 hrs UTC

ഭീകരതക്കെതിരെ ആഗോള കൂട്ടായ്മ വേണമെന്ന് മ്യാന്‍മറില്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദി, ഇന്ത്യയില്‍ അദ്ദേഹത്തിന്‍െറ വര്‍ഗീയ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയാറാവണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. ഡി.സി.സി ഓഫിസില്‍ ജവാഹര്‍ ലാല്‍ നെഹ്റു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ വംശീയ കൂട്ടക്കൊലയെ തള്ളിപ്പറയാന്‍ മോദി തയാറാകണം. ഇരകളോട് മാപ്പു പറയുകയും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.