ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ പൂത്തിയാവുന്നതുവരെ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി നീട്ടി നല്കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കണ്ണ് ചികിത്സക്കായി കേരളത്തില്‍ പോകാന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി നിരാകരിച്ചു.
Comments