You are Here : Home / News Plus

ലോക വ്യാപാര സൗകര്യക്കരാറില്‍ ഇന്ത്യ ഒപ്പിടും

Text Size  

Story Dated: Friday, November 14, 2014 04:14 hrs UTC

ലോക വ്യാപാര സംഘടനയുടെ(ഡബ്ലൂു.ടി.ഒ.) വ്യാപാര സൗകര്യക്കരാറില്‍ ഇന്ത്യ ഒപ്പുവെക്കും.
ഭക്ഷ്യ സുരക്ഷാപദ്ധതി വിഷയത്തില്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. അന്താരാഷ്ട്ര ചരക്കുനീക്കം സുഗമമാക്കുന്നതിനും കസ്റ്റംസ് പരിശോധന സുതാര്യമാക്കുന്നതിനും വഴിയൊരുക്കുന്നതാണ് കരാര്‍.

ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അടുത്തമാസം രണ്ടാമത്തെ ആഴ്ച ചേരുന്ന ഡബ്ലൂു.ടി.ഒ. ജനറല്‍ കൗണ്‍സില്‍ പരിഗണിക്കും. ഈ യോഗത്തില്‍ ഇന്ത്യയുടെ നിലപാടിനെ അമേരിക്ക പിന്തുണയ്ക്കും. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാര്യത്തില്‍ ലോകവ്യാപാര സംഘടന ശാശ്വതപരിഹാരം കണ്ടെത്തുന്നതു വരെ ബാലി കരാറിലുള്ള സമാധാന വ്യവസ്ഥ തുടരാനും ധാരണയായി. ഭക്ഷ്യസബ്‌സിഡി പത്ത് ശതമാനമെന്ന പരിധി മറികടന്നാലും ലോകവ്യാപാരക്കരാറിലെ വ്യവസ്ഥകളില്‍ നിന്നൊഴിവാകുന്നതാണ് ബാലികരാറിലെ സമാധാനവ്യവസ്ഥ. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.